
ധർമ്മശാല: ആന്തൂർ നഗരസഭ ജനകീയാസൂത്രണം 2025-26 ന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗവ. എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു വൈസ് ചെയർ പേഴ്സൺ വി.സതീദേവി വികസന കാഴ്ചപ്പാടും സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.പ്രേമരാജൻ കരട് പദ്ധതിയും അവതരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.ഗംഗാധരൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ, സി ഡി.എസ് ചെയർ പേഴ്സൺ, ആസൂത്രണ സമിതി വൈസ് ചെയർമാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എൻ.അനീഷ് സ്വാഗതവും ആർ.പി.എ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |