SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 PM IST

ഓട്ടോ തൊഴിലാളി യൂണിയൻ കൺവെൻഷൻ

convention

കാഞ്ഞങ്ങാട്:ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) കാഞ്ഞങ്ങാട് ഡിവിഷൻ കൺവെൻഷൻ മേലാങ്കോട്ട് അനിൽ കുമാർ നഗറിൽ സി.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഓട്ടോ തൊഴിലാളി യൂണിയൻ കാസർകോട് ജില്ലാ ട്രഷറർ ടി.വി വിനോദ് ഉദ്ഘാടനം ചെയ്തു. എം.പൊക്ലൻ, സി.എച്ച് കുഞ്ഞമ്പു, യു.കെ.പവിത്രൻ എന്നിവർ സംസാരിച്ചു. പി.രാഘവൻ പ്രവർത്തന റിപ്പോർട്ടും വിനീഷ് ഞാണിക്കടവ് വരവ്-ചെലവ് കണക്കും ദിനേശൻ രക്തസാക്ഷി പ്രമേയവും എ.ശശിധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേന്ദ്ര സർക്കാർ തൊഴിലാളി മേഖലയോട് കാട്ടുന്ന അവഗണനക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ ഓട്ടോ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും കൺവെൻഷൻ അഭ്യർത്ഥിച്ചു. കാഞ്ഞങ്ങാട്ടു നടക്കുന്ന സി പി.എം ജില്ലാ സമ്മേളനം വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL