
തളിപ്പറമ്പ്: എം.വി.ഗോവിന്ദൻ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും ഒന്നരകോടി ചിലവിട്ട് തളിപ്പറമ്പ് വ്യാപാരഭവന്റെ മുൻവശത്ത് നിന്ന് രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചു.അമ്പലത്തിന്റെ മുൻവശത്തു നിന്നും ആടിക്കുംപാറ ജംഗ്ഷൻ വരെയും പുഴക്കുളങ്ങര ജംഗ്ഷൻ വരെയുമുള്ള റോഡും ഇതിന്റെ ഭാഗമായി മെക്കാഡം ചെയ്യുന്നുണ്ട്. വീതികൂട്ടി മെക്കാഡം ചെയ്യാനായിരുന്നു ശ്രമമെങ്കിലും റോഡിന് ഇരുവശത്തുമുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലം ലഭ്യമല്ലാത്തതിനാൽ നിലവിലുള്ള റോഡിന്റെ ഇരുവശത്തും ശാസ്ത്രീയമായ രീതിയിൽ ഓവുചാലോടുകൂടി മെക്കാഡം പ്രവൃത്തിയാണ് ചെയ്യുന്നത്. ഇതു കൂടാതെ വ്യാപാരഭവന്റെ മുമ്പിൽ മനോഹരമായ ക്ഷേത്ര കവാടവും അവിടെനിന്ന് ക്ഷേത്രം വരെ വെളിച്ചസംവിധാനവും ഇതേ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കും.റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള ഓവുചാലിന്റെ പ്രവൃത്തിയാണ് ഇതിനകം തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |