SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

തലശ്ശേരിയിൽ ആഗോള വിദ്യാഭ്യാസ സംഗമം 19 ന്

globel

തലശ്ശേരി : വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സാഹചര്യങ്ങളെ പറ്റി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണമെന്ന ലക്ഷ്യത്തോടെ മഹാത്മാ സാംസ്‌കാരിക സംഗമവേദിയുടെ ആഭിമുഖ്യത്തിൽ ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ ഹാളിൽ 19ന് ആഗോള വിദ്യാഭ്യാസസംഗമം നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ തുടരുന്ന സംഗമത്തിൽ വിദേശ സർവകലാശാലകളിൽ അദ്ധ്യാപകരായ ഡോ.സി.എച്ച്. മോഹൻ, ശ്രീനിവാസ് പോട്രൂ,ഡോ.എം.രാമചന്രൻ, പി.സി.എച്ച് ശശിധരൻ തുടങ്ങിയർ ക്ലാസ്സെടുക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി പ്രസിഡന്റ് എം.പി.രാധാകൃഷ്ണൻ , ജനറൽ സെക്രട്ടറി അഡ്വ.രവീന്ദ്രൻ കണ്ടോത്ത്, പി.സി എച്ച് ശശിധരൻ, എൻ.ആർ അജയകുമാർ, പി.മനോഹരൻ, പി.പി.ദിനേശ് കുമാർ, പി.പത്മനാഭൻ , എൻ.പി.സജീവൻ എന്നിവർ പങ്കെടുത്തു. ഫോൺ: 82819 73319.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL