SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

വാക്കിലല്ല,​മനോജിന്റെ വരയിലുണ്ട് 'നാലുകെട്ട് " മലയാളത്തിന്റെ ഇതിഹാസകൃതികൾക്ക് ചിത്ര ഭാഷ്യം

chitram

പയ്യന്നൂർ: മലയാള സാഹിത്യത്തിലെ ഇതിഹാസമാനമുള്ള നോവലുകളായ എം.ടിയുടെ നാലുകെട്ട്, എം.മുകുന്ദന്റെ 'മയ്യഴിപുഴയുടെ തീരങ്ങളിൽ തുടങ്ങിയവയിലെ കഥാ മുഹൂർത്തങ്ങളെ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച് കൈയടി നേടി വൈക്കം സ്വദേശി ഡി.മനോജ്. പയ്യന്നൂർ സാഹിത്യോത്സവത്തിന്റെ ഒന്നാം ദിവസം ഗാന്ധി പാർക്കിലെ ആർട്ട് ഗാലറിയിലാണ് സാഹിത്യാനുവാചകരെയും ചിത്രകലാസ്വാദകരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ച ഒരുക്കിയിരിക്കുന്നത്.

ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം ' , പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ' സ്മാരക ശിലകൾ' , സി രാധാകൃഷ്ണന്റെ 'തീക്കടൽ കടഞ്ഞ് തിരുമധുരം എന്നിവയ്ക്ക് പുറമെ മനോജ് രചിച്ച 'വൈക്കം ചരിത്രവഴികൾ ' എന്ന പുസ്തകവും ഈ പ്രദർശനത്തിൽ ഫോട്ടോകളിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്. എം.ടിക്ക് ആദരമായി പ്രദർശിപ്പിക്കുന്ന 'നാലുകെട്ടും നിളയും' എന്ന ചിത്ര പരമ്പരയിൽ നോവലിന്റെ പശ്ചാത്തലഭൂമികയായ കൂടല്ലൂരിൽ നിന്ന് രണ്ടുവർഷക്കാലം കൊണ്ട് പകർത്തിയ ചിത്രങ്ങളാണുള്ളത്. എം.ടി.യും അടൂർ ഗോപാലകൃഷ്ണനുമാണ് ചിന്ത പ്രസിദ്ധീകരിച്ച മനോജിന്റെ ഈ ഫോട്ടോ അവതാരിക എഴുതിയിട്ടുള്ളത്. അൻപതാം വാർഷികം ആഘോഷിക്കുന്ന എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നോവലിന്റെ ഫോട്ടോ പരമ്പരയുടെ പശ്ചാത്തലം മയ്യഴി തന്നെയാണ് .

വേറിട്ട ഫോട്ടോകൾ

' ഫോട്ടോ ഗ്രാഫിയിലെ പല വകഭേദങ്ങളിൽ നിന്ന് വേറിട്ട ഒരു പരീക്ഷണമാണ് സാഹിത്യത്തിൽ നിന്ന് ഫോട്ടോഗ്രാഫി. ഒരെഴുത്തുകാരൻ അദ്ദേഹത്തിന്റെ ജീവിതപരിസരങ്ങളിൽ നിന്ന് ഉത്തമമായ ഒരു കൃതിയെ എങ്ങിനെ രൂപപ്പെടുത്തുന്നു എന്നതാണ് ചിത്രീകരിക്കുന്നത്. പ്രകൃതിയും അതിലുപയോഗിച്ചിരിക്കുന്ന രചനാ സങ്കേതങ്ങളും ഫോട്ടോകളിലൂടെ അവതരിപ്പിക്കുന്ന രീതിയാണ് മനോജ് പിന്തുടർന്നത്. നോവലിൽ നിന്നുള്ള വരികളാണ് ചിത്രങ്ങളുടെ അടിക്കുറിപ്പുകൾ.ആദ്യാവസാനം ചിത്രങ്ങൾ കാണുന്ന ഒരാൾക്ക് കൃതി മുഴുവനും വായിച്ച അനുഭവം ലഭിക്കും.

134 പ്രദർശനങ്ങൾ

ചിത്രകാരൻ , ശില്പി , ഫോട്ടോഗ്രാഫർ, ഗ്രന്ഥകർത്താവ് തുടങ്ങിയ നിലകളിൽ പ്രശസ്തനായ ഡി.മനോജ് ഇതിനകം രാജ്യത്തും വിദേശത്തുമായി 134 ഓളം ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ആറാമത്തെ പ്രദർശനമാണ് പയ്യന്നൂരിലേത്. ഗാന്ധി പാർക്കിൽ രാവിലെ 10 മുതൽ വൈകീട്ട് 6 വരെയാണ് പ്രദർശനസമയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL