SignIn
Kerala Kaumudi Online
Friday, 23 October 2026 3.25 PM IST

തൊഴിലാളിയെ കിട്ടാൻ ,തൊഴിൽ ലഭിക്കാൻ കണ്ണൂരിന് സ്വന്തം ലേബർ ബാങ്ക്

labour-bank

കണ്ണൂർ ഡിസ്ട്രിക്ട് പഞ്ചായത്ത്‌ ലേബർ ബാങ്ക് സേവനം മൊബൈലിലൂടെ

കണ്ണൂർ: ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത തൊഴിലുടമകൾക്കും തൊഴിൽ തേടുന്ന തൊഴിലാളികൾക്കും ഒന്നുപോലെ ഉപകാരപ്രദമാകുന്ന ലേബർ ബാങ്ക് തയ്യാറാക്കി കണ്ണൂർ ജില്ലാപഞ്ചായത്ത്. ഇതിനായി ഒരുക്കിയ മൊബൈൽ ആപ്ളിക്കേഷനിലൂടെയാണ് ലേബർ ബാങ്കിന്റെ പ്രവർത്തനം. വിദഗ്ധ,​ അവിദഗ്ധ തൊഴിലാളികളുടെ സേവനവും ഇതിലൂടെ ലഭ്യമാകും.

തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് ആശ്വാസമാകുന്ന ഈ സംവിധാനം ജില്ലാപഞ്ചായത്ത് ഒരുക്കിയിരിക്കുന്നത് . കണ്ണൂർ ജില്ല പഞ്ചായത്ത് 2022-23 വർഷത്തിലാണ് പദ്ധതി ആരംഭിച്ചതെങ്കിലും ആപ്ളിക്കേഷൻ ഒരുങ്ങിയതോടെയാണ് പൂർണമായ സേവനം ലഭിച്ചുതുടങ്ങുന്നത്.തൊഴിലവസരങ്ങളെക്കുറിച്ച് അറിവില്ലാത്തതും വ്യക്തമായ മാർഗനിർദ്ദേശം ലഭിക്കാത്തതുമാണ് തൊഴിൽ ക്ഷാമം രൂക്ഷമാക്കുന്നതെന്ന തിരിച്ചറിവിലാണ് ആപ്ളിക്കേഷനിലൂടെ തൊഴിലുടമയ്ക്കും തൊഴിലാളികൾക്കും പരസ്പരം ആശയവിനിമയത്തിനുള്ള അവസരം ഒരുക്കുന്നത്.

ലേബർ ബാങ്കിൽ പരിഹാരം

വിവിധ തൊഴിൽമേഖലകളിലെ വിദഗ്ധ-അവിദഗ്ധരുമായ തൊഴിലാളി ക്ഷാമത്തിന് പരിഹാരം

 വ്യത്യസ്ഥങ്ങളായ തൊഴിൽമേഖലയേയും ​തൊഴിൽ ദാതാക്കളെയും പരിചയപ്പെടാം

തൊഴിലാളികളെ യഥാ സമയം ലഭിക്കും

 തൊഴിൽ ലഭിക്കാത്ത പ്രശ്നത്തിന് പരിഹാരം

തൊഴിലാളികൾക്ക് കഴിവിനും വൈദഗ്ദ്ധ്യത്തിനും അനുസരിച്ചുള്ള

തൊഴിലാളിയുടംെ വൈദഗ്ദ്ധ്യം, വേതനം, താൽപ്പര്യം, പ്രവൃത്തിപരിചയം എന്നിവ തൊഴിലുടമയ്ക്ക് അറിയാം

ആപ്പ് ഒരുക്കിയത് ദിനേശിന്റെ ഐ.ടി വിഭാഗം

കണ്ണൂർ ദിനേശ് ഐ ടി വിഭാഗമാണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിലും നിന്നും " Kannur Dt Panchayat Labor bank എന്ന ആപ്പ് ഡൌൺലോഡ് ചെയ്ത് തൊഴിലാളി / തൊഴിലുടമ എന്നിങ്ങനെ തെരഞ്ഞെടുത്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാം. എല്ലാവർക്കും അനായാസമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം. 2022-23 വർഷത്തിൽ വികസന ഫണ്ടിൽ നിന്നും 295000 രൂപയും 2023-24 വർഷത്തിൽ 200000 രൂപയും ദിനേശ് ഐ.ടി വിഭാഗത്തിന് അനുവദിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

വിവിധങ്ങളായ തൊഴിലുകൾ ഒരു കുടക്കീഴിൽ എത്തിക്കുകയും ഒറ്റ ക്ലിക്കിൽ വിവരങ്ങൾ ലഭിക്കുകയും ചെയ്യുന്നു. തൊഴിലാളികളെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന് ബ്ലോക്ക് തലത്തിൽ ജനപ്രധിനിതികൾക്ക് പരിശീലനവും നൽകും. അപ്ലിക്കേഷൻ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ വർധിച്ച് വരുന്ന തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ മാറ്റം കൊണ്ടുവരാൻ കഴിയും-

വി.പി.സന്തോഷ് കുമാർ( ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL