SignIn
Kerala Kaumudi Online
Friday, 23 October 2026 3.05 AM IST

പഴയങ്ങാടി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയെ ബസ് ഇടിച്ച് തെറിപ്പിച്ചു

photo-
അപകടം ഉണ്ടാക്കിയ ബസ് ഡ്രൈവറുമായി നാട്ടുകാർ തർക്കിക്കുന്നു

പഴയങ്ങാടി: പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ബസ്സുകളുടെ മത്സര ഓട്ടം കാരണം ബസ്സിൽ കയറുന്നിതിനിടെ സ്ത്രീ അപകടത്തിൽപ്പെട്ടു. തലനാരിഴയ്ക്ക് ചെറുപരിക്കുകളോടെ രക്ഷപ്പെട്ടു. ബസ് സ്റ്റാൻഡിൽ റോംഗ് സൈഡിലൂടെ പ്രവേശിച്ച ബസുകളിൽ ഒന്നിൽ കയറാൻ പോകവെ മഹിത എന്ന സ്ത്രീയും രണ്ടു കുട്ടികളും ബസ്സിൽ കയറുന്നതിനു മുമ്പേ ബസ് തിടുക്കത്തിൽ എടുത്തതിനെ തുടർന്ന് സ്ത്രീയുടെ തല ബസ്സിന്റെ പിൻവശം ഇടിക്കുകയും പിന്നിൽ ഉണ്ടായിരുന്ന ബസ്സിന്റെ മുൻഭാഗത്ത് തല ശക്തമായി ഇടിച്ച് തറയിൽ വീഴുകയുമായിരുന്നു. പിന്നിൽ ഉണ്ടായിരുന്ന ബസ്സ് മുന്നോട്ടെടുക്കാത്തതിനാലാണ് സ്ത്രീ രക്ഷപ്പെട്ടത്. പരിക്കേറ്റ സ്ത്രീയെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാട്ടൂൽ - കണ്ണൂർ റൂട്ടിൽ ഓടുന്ന സൈനബ് ബസാണ് അപകടം ഉണ്ടാക്കിയത്. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ എത്തുന്ന ബസ്സുകൾ തെറ്റായ ദിശയിലൂടെ സ്റ്റാൻഡിൽ പ്രവേശിക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. പുതിയങ്ങാടി, മാട്ടൂൽ, കണ്ണൂർ ഭാഗങ്ങളിൽ നിന്നുവരുന്ന ബസ്സുകളാണ് ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ട ഭാഗത്ത് കൂടെ പ്രവേശിക്കാതെ പുറത്തേക്കുള്ള വഴിയിലൂടെ പ്രവേശിക്കുന്നത്. പഴയങ്ങാടി പൊലീസിൽ ഇതു സംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL