പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്ത് ഓഫീസ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഗേറ്റിന് ഇരുവശവും കൃഷി ചെയ്ത ചീര വിളവെടുത്തു. വിളവെടുത്ത ചീരയില അടുത്ത ദിവസങ്ങളിൽ അങ്കണവാടിയിലെ കുട്ടികളുടെ ഭക്ഷണത്തിന് ഉപയോഗപ്പെടുത്തും. സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചെറുതാഴം കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ മാതൃകാ പ്രദർശന കൃഷി ചെയ്ത, രേണുശ്രീ എന്ന ഇനം അത്യുല്പാദന ശേഷിയുള്ള ചീരയാണ് വിളവെടുപ്പ് നടത്തിയത്. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി രോഹിണി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ എം.ടി സബിത, കൃഷി ഓഫീസർ ജയരാജൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. കുഞ്ഞിക്കണ്ണൻ, ടി.വി കുഞ്ഞിക്കണ്ണൻ, ടി.പി സരിത, കെ. ബിന്ദു, യു. രാമചന്ദ്രൻ, യു. രാധ, അസിസ്റ്റന്റ് കൃഷി ഓഫീസർ രമേശൻ പേരുൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |