SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

ഏരുവേശിയിൽ രക്തദാന ക്യാമ്പ്

blood
ചെമ്പേരിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസി. റെക്ടർ ഫാ. അമൽ ചെമ്പകശേരി ഉദ്ഘാടനം ചെയ്യുന്നു.

പയ്യാവൂർ: യൂത്ത് കോൺഗ്രസ് ഏരുവേശി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'തുടിപ്പ് ' മെഗാ രക്തദാന ക്യാമ്പ് ചെമ്പേരിയിൽ നടന്നു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എടയന്നൂർ ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായാണ് ക്യാമ്പ് ഒരുക്കിയത്.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. അമൽ ചെമ്പകശേരി രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രിൻസ് ജോർജ്ജ്, ശ്രീനാഥ് നെല്ലൂർ, ആൽബിൻ അറയ്ക്കൽ, ബിനു അനന്തക്കാട്ട്, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, ലിജോ കന്നേൽ, എം.വി.ജിനീഷ്, സാനു ചെമ്പേരി, എം.എസ്. റോണി, ഹസീബ്, അൻവർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL