തലശ്ശേരി: രാജ്യത്ത് ചരിത്രപരമായി നിലനിൽക്കുന്ന സവിശേഷമായ വൈവിദ്ധ്യങ്ങളുടെ യോജിപ്പ് തകർക്കുകയെന്നുള്ളതാണ് ഫാസിസ്റ്റുകളുടെ ലക്ഷ്യമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി പ്രസ്താവിച്ചു. തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഫെഡറൽ സംവിധാനങ്ങളെ തകർക്കുവാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.സി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ല് ഉയർത്തുന്ന വെല്ലുവിളികൾ' എന്ന വിഷയത്തെ സംബന്ധിച്ച് മുൻ കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറി അഡ്വ. ബി.എം ജമാൽ ക്ലാസെടുത്തു. എ.കെ അബൂട്ടി ഹാജി, എം ഫൈസൽ ഹാജി സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.വി സൈനുദ്ദീൻ സ്വാഗതവും സെക്രട്ടറി കെ.പി നജീബ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |