SignIn
Kerala Kaumudi Online
Monday, 25 May 2026 12.47 PM IST

പാപ്പിനിശ്ശേരിയിൽ കുടിവെള്ളം ഇനി വിരൽ തുമ്പിൽ

water
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി. ഗംഗാധരൻ വാട്ടർ എ.ടി.എം ഉദ്ഘാടനം ചെയ്യുന്നു

വാട്ടർ എ.ടി.എം പ്രവർത്തനം തുടങ്ങി


പാപ്പിനിശ്ശേരി: ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് വാട്ടർ എ.ടി.എം. 15 ലക്ഷം അടങ്കലിൽ മൂന്ന് വാട്ടർ എ.ടി.എം സ്ഥാപിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. അതിൽ ആദ്യ കിയോസ്കിന്റെ ഉദ്ഘാടനം പാപ്പിനിശ്ശേരി സി.എച്ച്.സി ആശുപത്രിക്കു സമീപം ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി. ഗംഗാധരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ് പ്രദീപ് കുമാർ, സെക്രട്ടറി എൻ. പ്രജിത്ത് എന്നിവർ സംസാരിച്ചു.

പൊതുസ്ഥലങ്ങളിൽ ശുദ്ധ ജലം ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാക്കുന്നതിനാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. കൂടാതെ പ്ലാസ്റ്റിക് ബോട്ടിലിന്റെ ഉപയോഗം കുറക്കുക, ശുദ്ധമായതും സുരക്ഷിതവും ആയ ജലം കുറഞ്ഞ വിലക്ക് ലഭ്യമാക്കുക, 24 മണിക്കൂറും ജല ലഭ്യത ഉറപ്പുവരുത്തുക, പാരസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കി, ജലജന്യ രോഗങ്ങൾ ഇല്ലാതാക്കി കുടിക്കാൻ പറ്റാത്ത ജലത്തെ ശുദ്ധീകരിച്ചു ശുദ്ധ ജലം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. വരുമാന ദായകം കൂടിയായ ഈ പ്രവൃത്തി വിജയകരമായി പൂർത്തീകരിക്കുന്നതിന്റെ നിർവഹണ ഉദ്യോഗസ്ഥൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL