
ഇരിട്ടി :ഊട്ട് മഹോത്സവം നടക്കുന്ന വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നെയ്യാട്ടം നടക്കും ഇന്നലെ രാത്രിയിൽ പരിക്കളം, ഊരത്തൂർ. കോക്കാട് . പടിയൂർ. നിടിയോടി, നെല്ലൂർ, കല്ലാട്, ബ്ലാത്തൂർ, കുയിലൂർ മഠങ്ങളിലെ നെയ്യമൃത് സംഘങ്ങൾ ചെമ്പുകൊട്ടിപ്പാറയിൽ കാലിയാർ മല തൊഴുത് ക്ഷേത്രത്തിൽ പ്രവേശിച്ചു.ഇന്ന് രാവിലെ നടക്കുന്ന നെയ്യാട്ടം ദർശിക്കാൻ കുടകിൽ നിന്നടക്കം നൂറുകണക്കിന് ഭക്തർ ഇന്നലെ രാത്രി മുതൽ ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്.നെയ്യാട്ടത്തിന് ശേഷം കുടകിൽ നിന്നുള്ള ഭക്തർ വിട വാങ്ങും.ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നെയ്യമൃത് വ്രതക്കാരുടെ അടീലൂണ് നടക്കും വൈകുന്നേരം തിടമ്പ് നൃത്തം.നാളെ രാവിലെ പള്ളിവേട്ട എഴുന്നള്ളത്ത്.വൈകുന്നേരം തിടമ്പ് എഴുന്നള്ളത്തും നൃത്തവും പൂർത്തിയാകുന്നതോടെ ഊട്ട് മഹോത്സവം സമാപിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |