SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

കെ.വി.സുധീഷ് രക്തസാക്ഷിദിനാചരണം

sfi

കൂത്തുപറമ്പ്: എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന കെ.വി.സുധീഷിന്റെ 31ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ വിദ്യാർത്ഥി റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. തൊക്കിലങ്ങാടിയിലെ സുധീഷ് സ്മൃതി കൂടീരത്തിൽനിന്നും ആരംഭിച്ച റാലി മാറോളിഘട്ട് ടൗൺ സ്‌ക്വയറിൽ സമാപിച്ചു. തുടർന്നു നടന്ന അനുസ്മരണ പൊതുയോഗം എസ്.എഫ്‌.ഐ കേന്ദ്ര കമ്മിറ്റി അംഗം ജി.ടി.അഞ്ചുകൃഷ്ണ ഉദ്ഘാടനം ചെയ്തു .പരിപാടിയിൽ ജില്ല പ്രസിഡന്റ് ടി.പി.അഖില അദ്ധ്യക്ഷത വഹിച്ചു .വൈഷ്ണവ് മഹേന്ദ്രൻ , ശരത് രവീന്ദ്രൻ , കെ.നിവേദ് ,പി.എസ്.സഞ്ജീവ് ,ആദർശ് പാട്യം, അഭിനവ് അളോക്കൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL