
പെരിയ: സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലൂർ എ.കെ.ജി ഗ്രന്ഥാലയ പരിസരത്ത് വനിതകളുടെ വടംവലി മത്സരം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുമതി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.വി.രമേശൻ മനോജ് നഗർ കീക്കാനം ടീമിന്റെ ജഴ്സി പ്രകാശനം നിർവഹിച്ചു. ഏരിയാ കമ്മിറ്റിയംഗം സുനു ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രാജ് മോഹൻ,കമ്മിറ്റി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരൻ,വി.വി.പ്രസന്നകുമാരി, കാറ്റാടി കുമാരൻ, ശിവജി വെള്ളിക്കോത്ത്, ജ്യോതി ബസു എന്നിവർ സംസാരിച്ചു . ലോക്കൽ സെക്രട്ടറി വി.നാരായണൻ സ്വാഗതം പറഞ്ഞു. എം.വി.നാരായണൻ, എ.കൃഷ്ണൻ, എം. അരുൺ, വി.ഗിരിഷ് എന്നിവർ നേതൃത്വം നൽകി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |