
പയ്യന്നൂർ: റോട്ടറി സംഘടിപ്പിച്ച ഇന്റർ ഡിസ്ട്രിക്ട് ഫ്രണ്ട്ഷിപ്പ് മീറ്റ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ: സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം റോട്ടറി ക്ലബ്ബംഗങ്ങൾ അതിഥികളായി പങ്കെടുത്തു.ഇരു റോട്ടറി പ്രതിനിധികളും പതാകകൾ കൈമാറി. പ്രസിഡന്റ് സുനിൽ അമ്മത്ത് സൗഹൃദ സന്ദേശം നൽകി പയ്യന്നൂർ റോട്ടറി പ്രസിഡന്റ് പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു.വി.ജി.നായനാർ, പ്രമോദ് നായനാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. റോട്ടറി പ്രതിമാസ ബുള്ളറ്റിൻ ,വി.കെ.വി. മനോജ് പ്രകാശനം ചെയ്തു. തൈക്വാൺഡോ ദേശീയ പുരസ്കാരം നേടിയ ഐറയെ, ഡോ.പത്മനാഭൻ കുമാർ ഉപഹാരം നൽകി ആദരിച്ചു.പ്രൊഫ.വി.എം.സന്തോഷ്, സി പി.ബൈജു , സി.ആർ.നമ്പ്യാർ, സതീഷ് നായർ പ്രസംഗിച്ചു.ഡോ.വിനോദ് കുമാർ സ്വാഗതവും ബാബു പള്ളയിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |