SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

തലശ്ശേരിയിൽ അത്യാധൂനീക കോടതിസമുച്ചയം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

vilambaram

തലശ്ശേരി: കണ്ണൂർ ജില്ലാ ജുഡീഷ്യൽ ആസ്ഥാനമായ തലശ്ശേരിയിൽ പുതിയ കോടതി കെട്ടിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. പത്ത് കോടതികളുടെ പ്രവർത്തന ഉദ്ഘാടനം മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ ജംദാർ നിർവഹിക്കും.സ്പീക്കർ അഡ്വ.എ.എൻ.. ഷംസീർ അദ്ധ്യക്ഷത വഹിക്കും
അഡ്വ എം.കെ.ദമോദരൻ മെമ്മോറിയൽ ബാർ അസോസിയേഷൻ ഹാളിന്റെയും അഡ്വ.എം.കെ.ഗോവിന്ദൻ നമ്പ്യാർ മെമ്മോറിയൽ ബാർ അസോസിയേഷൻ ലൈബ്രറിയുടെയും ഫേട്ടോകളുടെ അനാഛാദനവും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിർവഹിക്കും.നിയമ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് എ.കെ.ജയകൃഷ്ണൻ നമ്പ്യാർ നിർവഹിക്കും
മുഖ്യപ്രഭാഷണവും ഐ.ടി ട്രെയ്നിംഗ് ഹാൾ ഉദ്ഘാടനവും ജസ്റ്റിസ് ടി. ആർ. രവി നിർവഹിക്കും.ഗവ. പ്ലീഡറുടെയും പബ്ലിക് പ്രോസിക്യൂട്ടറുടെയും ഓഫീസ് ഉദ്ഘാടനം നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും.കോൺഫറൻസ് ഹാൾ ഉദ്ഘാടനം ധന മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.ഡപ്യൂട്ടി ഡയരക്ടർ ഓഫ് പ്രോസിക്യൂഷൻ ഓഫീസ് ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസും ജഡ്ജസ് ലൈബ്രറി ഉദ്ഘാടനം ഡോ.ജസ്റ്റിസ് കൗസർ എടപ്പകത്തും കോടതി മ്യൂസിയം ഉദ്ഘാടനം ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും നിർവഹിക്കും.ജില്ലാ ജഡ്ജ് കെ.ടി നിസാർ അഹമ്മദ് സ്വാഗതം പറയും.
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബി.കരുണാകരൻ, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഷാഫി പറമ്പിൽ എം.പി. തലശ്ശേരി നഗരസഭാദ്ധ്യക്ഷ കെ.എം.ജമുനാ റാണി, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എ.സജീവൻ, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത് കുമാർ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ജി.പി.ഗോപാല കൃഷ്ണൻ എന്നിവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ ജില്ലാ ജഡ്ജ് നിസാർ അഹമ്മദ്, അഡീഷണൽ സെഷൻസ് ജഡ്ജ് ജെ.വിമൽ,ചീഫ് ജുഡീഷ്യൽ മജിസ് ട്രേറ്റ് ബി.കരുണാകരൻ,പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ ,ബാർ അസോസിയേഷൻ പ്രസിഡന്റ് കെ എ സജീവൻ ,സിക്രട്ടറി ജി.പി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു


പതിനാല് കോടതികൾ ഒറ്റക്കെട്ടിടത്തിൽ
കിഫ്ബി ഫണ്ട് വഴി 57 കോടി രൂപ ചിലവിൽ നാലേക്കറിൽ നിർമ്മിച്ച 136 മുറികളുള്ള പുതിയ എട്ടു കെട്ടിടസമുച്ചയത്തിൽ 14 കോടതികൾ പ്രവർത്തിക്കും. സാക്ഷികൾക്കുള്ള വിശ്രമ മുറികൾ ബാങ്ക്, പോസ്റ്റ് ഓഫീസ്, കാന്റീൻ തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തിലുണ്ട്. പൂർണമായും ഭിന്നശേഷി സൗഹൃദമായ കെട്ടിട സമുച്ചയത്തിൽ അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.അഭിഭാഷകർക്കും വനിത അഭിഭാഷകർക്കും ഗുമസ്തൻമാർക്കും പ്രത്യേക വിശ്രമ മുറികളും മികച്ച ലൈബ്രറി സൗകര്യവും ജുഡീഷ്യൽ ഓഫീസർമാർക്കുൾപെടെ ഉപയോഗിക്കാൻ ശീതീകരിച്ച ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്.
പുതിയ കെട്ടിടത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ 80 ലക്ഷം രൂപ ചിലവിൽ സോളാർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യവും ഉണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL