
തലശ്ശേരി: ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന കോടതിസമുച്ചയത്തിൽ സജ്ജമാക്കിയ ചരിത്ര മ്യൂസിയം, നിയമ വിദ്യാർത്ഥികൾക്കും ചരിത്ര ഗവേഷകർക്കും ഒരുപോലെ അമൂല്യമാകും.നൂറ്റാണ്ടുകളിലൂടെ കടന്നുവന്ന നീതിന്യായ വഴികളിലെ ക്കാഴ്ചകളും അമൂല്യ ശേഷിപ്പുകളും, ബ്രിട്ടീഷ് ഭരണകാലത്തെ ജുഡീഷ്യൽ വേഷവിധാനങ്ങളും, അധികാരമുദ്രകളുമെല്ലാം ഇവിടെ പ്രദർശിപ്പിക്കും.
ഇതിന് പുറമെ മുൻ അഡ്വ.ജനറൽ എം.കെ.ദാമോദരന്റെ ഓർമ്മക്കായി 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും വായനശാലയും പഠനകോർണറും പുതിയ കെട്ടിടത്തിന്റെ ഭാഗമാണ്. എറണാകുളത്തുംതലശ്ശേരിയിലുമുള്ള അദ്ദേഹത്തിന്റെ ജൂനിയർമാർ മുൻകൈയെടുത്താണ് ഇത് ഒരുക്കിയത്. ഒന്നാമത്തെ നിലയിൽ ബാർ അസോസിയേഷൻ ലൈബ്രറിക്കടുത്താണ് എം.കെ.ഡി. കോൺഫറൻസ്ഹാൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |