SignIn
Kerala Kaumudi Online
Friday, 23 October 2026 3.25 PM IST

വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്‌കാരം മാധവൻ പുറച്ചേരിക്ക്.

puracheri

വേങ്ങാട്: വേങ്ങാട് മുകുന്ദൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മൂന്നാമത് വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്‌കാരം മാധവൻ പുറച്ചേരിയുടെ 'ഉച്ചിര' എന്ന എന്ന കവിതാ സമാഹാരത്തിന്.ഫെബ്രുവരി 15ന് വൈകുന്നേരം ആറരക്ക് വേങ്ങാട് ശ്രീനാരായണ വായനശാലയിൽ റീഡേഴ്സ് ഫോറ ത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ കവി വീരാൻകുട്ടി പുരസ്‌കാരം സമ്മാനിക്കും.11,111 രൂപയും ആർട്ടിസ്റ്റ് ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

വീരാൻകുട്ടി ചെയർമാനും ഡോ.എ.സി.ശ്രീഹരി, ഡോ.നിഷി ജോർജ്ജ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് 2024 ലെ പുരസ്‌കാരത്തിനർഹമായ കവിതാ സമാഹാരം കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL