
ചെറുവത്തൂർ : മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ചെറുവത്തൂർ പഞ്ചായത്തിൽ ഹരിതവിദ്യാലയ പ്രഖ്യാപനം. മുഴുവൻ വിദ്യാലയങ്ങളും എ ഗ്രേഡ് നേടിയ സാഹചര്യത്തിലാണ് ബ്ലോക്ക് തല ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തുന്നത്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ സി വി.ഗിരീശൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി.പ്രമീള പഞ്ചായത്ത് തല ഹരിതവിദ്യാലയ പ്രഖ്യാപനം നടത്തി. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.വി.ദേവരാജൻ ഹരിത വിദ്യാലയ പ്രഖ്യാപന റിപ്പോർട്ട് അവതരിപ്പിച്ചു. മെമ്പർമാരായ പി.വസന്ത, എം.ടി.പി ബുഷ്റ, സി കെ.റഹ്മത്ത്, ഡി.എം.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്.വനജ സ്വാഗതവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.രമണി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |