
ചെറുപുഴ: ഇടവരമ്പ ഗവ എൽ പി സ്കൂളിലെ തരിശ് പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെറുപുഴ കൃഷി ഓഫിസർ പി.അഞ്ജു നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ എസ്.എം.സി ചെയർമാൻ എ.ജെ പ്രശാന്തൻ നല്ല പാഠം കോ ഓർഡിനേറ്റർ കെ.ജെ.റീജ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി.പി.മോഹനൻ സ്വാഗതം പറഞ്ഞു.അമ്പത് സെന്റ് സ്ഥലത്ത് ചെറുപുഴ കൃഷിഭവന്റെ തരിശു പച്ചക്കറി പദ്ധതി പ്രകാരം വെണ്ട, വഴുതിന, തക്കാളി, ചീര, പയർ എന്നിവയാണ് വിളവെടുത്തത്. കൂൺ കൃഷി, ചെണ്ടുമല്ലി കൃഷി, പച്ചക്കറി കൃഷി, പഴവർഗ്ഗകൃഷി എന്നിവ വിജയിപ്പിക്കുന്നതിന് വെണ്ട ഉപദേശനിർദ്ദേശങ്ങൾ നൽകിയ കൃഷി ഉദ്യോഗസ്ഥൻ സുരേഷ് കുറ്റൂരിനെ സ്കൂൾ മാനേജ്മെന്റ് കമ്മറ്റിക്ക് വേണ്ടി ഹെഡ് മാസ്റ്റർ ടി.പി.മോഹനൻ ആദരിച്ചു. സ്കൂൾ പി.ടി.എ കമ്മറ്റി അംഗങ്ങളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |