SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

പെരുങ്കളിയാട്ടത്തിന് ഭക്ഷണം കഴിച്ച ആയിരത്തിലേറെ പേർക്ക് അസ്വാസ്ഥ്യം

food-poison

മാതമംഗലം: മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. ആയിരത്തിലേറെ പേരാണ് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ കഴിയുന്നത്. ഛർദ്ദിയും വയറിളക്കവും പിടിപെട്ടാണ് പലരും ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.

പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്, പയ്യന്നൂർ സഹകരണ ആശുപത്രി, മാതമംഗലം, പയ്യന്നൂർ എന്നിവിടങ്ങളിലെ മറ്റ് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം ഭക്ഷ്യവിഷബാധയേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 27 ന് ഭക്ഷണം കഴിച്ചവർക്കാണ് കൂടുതലും ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. കളിയാട്ടം അവസാനിച്ച 28 ന് വൈകുന്നേരം മുതൽ തന്നെ പലർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL