SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 AM IST

യു.ജി.സി ചട്ടഭേദഗതിയിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണം

cpm

തളിപ്പറമ്പ്: യു.ജി.സി ചട്ടഭേദഗതിയിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് സി.പി.എം ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഭരണഘടനാ വ്യവസ്ഥകൾക്കും ഫെഡറലിസത്തിനും എതിരാണ് നിർദ്ദിഷ്ട ചട്ട ഭേദഗതി.

വിദ്യാഭ്യാസം സംസ്ഥാന വിഷയമാണ്. ഭരണഘടനാ ഭേദഗതിയിലൂടെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്താണ് സമവർത്തി പട്ടികയിൽ വിദ്യാഭ്യാസത്തെ ഉൾപ്പെടുത്തിയത്. കേന്ദ്ര നിയമവും സംസ്ഥാന നിയമവും ഉണ്ടായാൽ കേന്ദ്ര നിയമമായിരിക്കും നിലനിൽക്കുക എന്ന തത്വമനുസരിച്ചാണ് ഫെഡറലിസത്തിന് നിരക്കാത്ത ഈ നടപടി.

വി.സിമാരെയും സ്വകാര്യ കോളേജ് പ്രിൻസിപ്പാൾമാരെയും കോളേജ് അദ്ധ്യാപകരെയും നിയമിക്കാൻ ഗവർണണർക്ക് അധികാരം ലഭ്യമാക്കാനാണ് ചട്ട ഭേദഗതി. യു.ജി.സി ഉപയോഗിച്ചുകൊണ്ട് സർവകലാശാലകളെ കാവിവത്കരിക്കുകയാണ് സംഘ പരിവാറിന്റെ ലക്ഷ്യം.

ഗവർണറെ ഉപയോഗിച്ചുള്ള ഹീന ഇടപെടൽ നിരവധി തവണ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സർവകലാശാല വൈസ് ചാൻസലർമാരായും സെനറ്റ് അംഗങ്ങളായും സംഘപരിവാർ രാഷ്ട്രീയക്കാരെ നിയമിച്ചാണ് അന്യായ ഉത്തരവുകൾ ഗവർണർ നേരത്തെ ഇറക്കിയത്. അത് കോടതികൾ തടയുകയും ചെയ്തു. എന്നിട്ടും നിയമവിരുദ്ധ നടപടികൾ തുടരുകയാണ്. യു.ജി.സി നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ സഹായം നിർത്തലാക്കുമെന്ന ഭീഷണിയും കേന്ദ്രത്തിൽ നിന്നുണ്ടായി. ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവ് ഉയർത്താൻ എൽ.ഡി.എഫ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങൾക്ക് വിജയം കണ്ടുതുടങ്ങിയപ്പോഴാണ് കേന്ദ്രത്തിന്റെ തെറ്റായ നടപടികൾ. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയെ വർഗ്ഗീയവത്കരിക്കാനും വാണിജ്യവത്കരിക്കാനും ഉള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL