തലശ്ശേരി: തലശ്ശേരിയിൽ നടക്കുന്ന എൻ.എസ്.എസ് മേഖലാ സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഏപ്രിൽ 27ന് തലശ്ശേരി ടൗൺഹാളിൽ എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും. തിരുവങ്ങാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം ഡയറക്ടർ ബോർഡ് അംഗവും തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. പ്രതിനിധിസഭാംഗം കെ.വി ജയചന്ദ്രൻ, താലൂക്ക് സെക്രട്ടറി യു. രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി എം.പി ഉദയഭാനു (ചെയർമാൻ), ഡോ. എം.കെ മധുസൂദനൻ, പ്രേമചന്ദ്രൻ നമ്പ്യാർ, മാലതി രാമചന്ദ്രൻ, കെ.വി ജയചന്ദ്രൻ, സുരേഷ് ബാബു (വൈസ് ചെയർമാന്മാർ), യു. രാജഗോപാൽ (ജനറൽ കൺവീനർ), കെ. പ്രഭാകരൻ, എം.ആർ രജീഷ്, കെ. സുമതി, പ്രഭാകരൻ, (കൺവീനർമാർ), എൻ.പി ബാലചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സബ് കമ്മിറ്റികളും രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |