തലശ്ശേരി: എട്ടുദിവസമായി നടന്ന നിലയിലാട്ട് മഖാം ഉറൂസ് ഇന്നലെ സമാപിച്ചു. ജനുവരി 25ന് മഹല്ല് പ്രസിഡന്റ് സി.കെ മായൻ ഹാജി പതാക ഉയർത്തിയതോടെ ആരംഭിച്ച ഉറൂസ് അബ്ദുള്ള മുസ്ല്യാരാണ് ഉദ്ഘാടനം ചെയ്തത്. വിവിധ ദിവസങ്ങളിലായി അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി, മുസ്തഫ സഖാഫി തെന്നല, സലീം വാഫി, ഫസലുദ്ദീൻ സഖാഫി കല്ലറക്കൽ, റഹ്മതുള്ള സഖാഫി എളമരം എന്നിവർ പ്രഭാഷണം നടത്തി. ആത്മീയ സദസ്സിന് കുഞ്ചിലം തങ്ങൾ നേതൃത്വം നൽകി. മഹൽ ഖതീബ് സൈഫുദ്ദീൻ അഹ്സനി, അഷറഫ് മൗലവി നിലയിലാട്ട്, കുഞ്ചില തങ്ങൾ, നൗഫൽ മുസ്ല്യാർ, അബ്ദുൽ റഹീം, സത്താർ സഖാഫി എന്നിവർ സംബന്ധിച്ചു. ശനിയാഴ്ച ശുക്കൂർ മുസ്ലിയാർ, ഇബ്രാഹിം പൂക്കോയതങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ശാദുലി റാത്തീബും കൂട്ട പ്രാർത്ഥനയും നടന്നു. തുടർന്ന് അന്നദാനത്തോടെ ഉറൂസ് സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |