SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

ബാലസഭ കലോത്സവം ആദിതാളം 2025

kudumbasree
മേരി ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ആദി താളം 2025

കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷന്റെയും ശ്രീകണ്ഠാപുരം നഗരസഭയുടെയും നേതൃത്വത്തിൽ ബാലസഭ കുട്ടികളുടെ കലോത്സവം ആദിതാളം 2025 ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു. തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ, പയ്യന്നൂർ, കൂത്തുപറമ്പ്, ഇരിക്കൂർ ബ്ലോക്കുകളിലെ 29 സി.ഡി.എസുകളിൽ നിന്നായ് 300 കുട്ടികൾ പങ്കെടുത്തു. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി ജയൻ, നഗരസഭ ക്ഷേമകാര്യ ചെയർമാൻ പി.പി ചന്ദ്രാംഗദൻ, വികസന കാര്യ ചെയർപേഴ്സൺ ജോസഫിന തുടങ്ങിയവർ പങ്കെടുത്തു. 62 പോയിന്റുകൾ നേടി ഉളിക്കൽ സി.ഡി.എസ് കിരീടം ചൂടി. 59 പോയിന്റുകൾ നേടി ആലക്കോട് സി.ഡി.എസ് രണ്ടും 32 പോയിന്റുകൾ നേടി ഉദയഗിരി സി.ഡി.എസ് മൂന്നും സ്ഥാനത്തെത്തി. നഗരസഭ ചെയർപേഴ്സൺ ജോസഫിന വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL