SignIn
Kerala Kaumudi Online
Friday, 16 October 2026 2.00 AM IST

നിയമസഭയിൽ 'കേരളകൗമുദി' ഉയർത്തിക്കാട്ടി ബാലഗോപാൽ

aa

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട വിദഗ്ദ്ധ സമിതി റിപ്പോർട്ട് സംബന്ധിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിച്ചത് 'കേരളകൗമുദി' വാർത്ത ഉയർത്തിക്കാട്ടി. ചട്ടം 303 പ്രകാരമായിരുന്നു ക്രമപ്രശ്നം. 'കിഫ്ബിയിൽ വൻക്രമക്കേട്, വലിയ ബാദ്ധ്യതയാകും' എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച സമിതി റിപ്പോർട്ടിലെ വിവരങ്ങളാണ് ബാലഗോപാൽ ഉയർത്തിക്കാട്ടിയത്.

അതീവ രഹസ്യ സ്വഭാവമുള്ളതും മന്ത്രിസഭയോഗം മാത്രം കണ്ട് അംഗീകരിച്ചതുമായ റിപ്പോർട്ടിലെ വിവരങ്ങൾ കേരളകൗമുദി വിശദമായി നൽകിയെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ച് രണ്ടുപേജുള്ള കുറിപ്പ് മന്ത്രിസഭാ യോഗത്തിൽ വിതരണം ചെയ്യുകയും തിരികെ വാങ്ങുകയും ചെയ്തതായും വാർത്തയിലുണ്ട്. നിയമസഭയിൽ വയ്ക്കേണ്ട റിപ്പോർട്ടിലെ വിവരങ്ങൾ കേരളകൗമുദി നൽകിയിട്ടുണ്ട്.

സഭയിൽ വയ്ക്കേണ്ടത് അവിടെ മാത്രമേ കാണാവൂ. സി.എ.ജി റിപ്പോർട്ടടക്കം ഇങ്ങനെയാണ്. ഇനി എന്തിനാണ് സമിതി റിപ്പോർട്ട് സഭയിൽ വയ്ക്കുന്നത്. രഹസ്യ സ്വഭാവം പാലിക്കേണ്ട രേഖ പുറത്തുവന്നുവെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. രേഖ പുറത്തുപോയിട്ടില്ലെന്നും മന്ത്രിസഭാ യോഗത്തിൽ വിതരണം ചെയ്തശേഷം തിരികെ വാങ്ങിയെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K N BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA