
മാഹി:കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടി ചാലക്കരയും പരിസരപ്രദേശങ്ങളും. ചാലക്കര സായിവിന്റെ കുന്ന്, എം.എൽ.എ റോഡ്, ഫ്രഞ്ച് പെട്ടിപ്പാലം, മൈദ കമ്പനി റോഡ് എന്നിവിടങ്ങളിലൂടെ ഇരുൾ പരന്നാൽ കാട്ടുപന്നികൾ വിലസുകയാണ്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ പോകുന്നവർ പലപ്പോഴും കഷ്ടിച്ചാണ് ഇവയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടിട്ടുള്ളത്. മഹാത്മ ഗാന്ധി ഗവ. ആർട്സ് കോളജ്, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ്, ഇന്ദിരാഗാന്ധി പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലെ വിശാലമായ പറമ്പുകളാണ് ഇവ താവളമാക്കിയിട്ടുള്ളത്. അന്യസംസ്ഥാനക്കാരായ ധാരാളം വിദ്യാർത്ഥികൾ താമസിക്കുന്ന പ്രദേശം കൂടിയാണിത്..മഹാത്മാഗാന്ധി ഗവ. ആർട്സ്കോളജിന്റെ പിൻവശത്തുള്ള സായിവിന്റെ കുന്നുമ്മൽ വിമലയുടെ വീട്ടിനകത്ത് കാട്ടുപന്നി കയറിയത് ഈയടുത്താണ്.മുള്ളൻപന്നി, കുരങ്ങ്, പെരുമ്പാമ്പ് എന്നിവയുടെ ശല്യവും ഇവിടെയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |