
ന്യൂഡൽഹി:കണ്ണൂർ പാലക്കാട്, കോഴിക്കോട് ജില്ലകളിൽ എ.ഡി.പി.ഐ വയോശ്രീ ക്യാമ്പുകളും കോഴിക്കോട് ഭിന്നശേഷിക്കാർക്കായി ദിവ്യ കലാമേളയും സംഘടിപ്പിക്കുമെന്ന് സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവലെ ഡോ.പിടി ഉഷ എംപിയെ അറിയിച്ചു. അംഗപരിമിതർക്കും വയോജനങ്ങൾക്കും വേണ്ടി പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സമീപ മാസങ്ങളിൽ തന്നെ എ.ഡി.പി.ഐ, വയോശ്രീ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് പി.ടി ഉഷ പറഞ്ഞു. സ്ഥലങ്ങൾ നിശ്ചയിച്ച ശേഷം ഗുണഭോക്താക്കളെ അറിയിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ദിവ്യാംഗ് വിഭാഗക്കാർ കോഴിക്കോട് ദിവ്യ കലാമേളയിൽ പങ്കെടുക്കും. പ്രദർശനങ്ങളും മത്സരങ്ങളും കലാമേളയുടെ ഭാഗമായുണ്ടാകും.ഭിന്ന ശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി കോട്ടയം ജില്ല കേന്ദ്രീകരിച്ച് പ്രധാനമന്ത്രി ദിവ്യാശാകേന്ദ്രം സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |