
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ - പയ്യന്നൂർ റോഡിൽ ഒളവറയിൽ പ്രവർത്തിക്കുന്ന ബ്രൈറ്റ് വുഡ് ഇൻഡസ്ട്രീസിൽ തീപിടിത്തം. കത്തിനശിച്ചത്. മര ഉരുപ്പടികളും യന്ത്രങ്ങളും കെട്ടിടവും അഗ്നിക്കിരയായി. ഏകദേശം ഒന്നര കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം .അസാധാരണമായ രീതിയിൽ തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടക്കാവ് ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പയ്യന്നൂർ, കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചു യൂണിറ്റുകൾ സ്ഥലത്ത് പാഞ്ഞെത്തി മണിക്കൂറുകളോളം പരിശോധിച്ചെങ്കിലും രാവിലെ എട്ടുമണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്.ഷോർട്ട് സർക്യൂട്ടാണ് തിപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇളമ്പച്ചി മൈതാനിയിലെ വി.കെ.പി.അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ചന്തേര പൊലീസ് സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |