
കാഞ്ഞങ്ങാട്:പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഇന്നു മുതൽ 8 വരെ തീയ്യതികളിലായി അരവത്ത് കെ.യു.പത്മനാഭ തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കും. പുലർച്ചെ 5.30 ന് നട തുറക്കൽ. തുടർന്ന് അഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, ബിംബശുദ്ധി, കലശപൂജകൾ, കലശാഭിഷേകം. 10 മണിക്ക് ഉത്സവത്തിന് കൊടിയേറ്റം.11ന് വൃന്ദാവന കീക്കാൻ പുതുതായി നിർമ്മിച്ച സ്റ്റേജിന്റെ സമർപ്പണം കെ.യു.പത്മനാഭ തന്ത്രി നിലവിളക്ക് കൊളുത്തി നിർവ്വഹിക്കും. തുടർന്ന് പ്രണവം കലാകായിക വേദി കീക്കാൻ നിർമ്മിച്ച കമാനം ക്ഷേത്രം പ്രസിഡന്റ് ഡോ.ബൽറാംനമ്പ്യാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കാർക്കള ബാലാജി ശിബിര പി.ആർ.ബാലകൃഷ്ണ ഗുരുസ്വാമിയെ ആദരിക്കും.ഉച്ചയ്ക്ക് 12ന് മഹാപൂജ. വൈകുന്നേരം 5ന് നട തുറന്ന് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്,അഞ്ചരക്ക് ചിന്മയ മിഷൻ ദേവി ഗ്രൂപ്പ് കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന ഭജന. ഉത്സവം 8 ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |