
കോട്ടപ്പാറ:വാഴക്കോട് തുമ്പയിൽ ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടത്തിന് മുന്നോടിയായി കലവറ നിറക്കൽ ഘോഷയാത്ര നടന്നു. വാഴക്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം യു.എ.ഇ കൂട്ടായ്മ കളിയാട്ട അന്നദാന ഫണ്ടിലേക്ക് നൽകിയ അരലക്ഷം രൂപ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം യു.എ.ഇ കൂട്ടായ്മ പ്രസിഡന്റ് അഭയൻ ശിവജി നഗർ, സെക്രട്ടറി ടി.വിജയൻ പാലത്തിങ്കാൽ, ട്രഷറർ പുരുഷോത്തമൻ കക്കട്ടിൽ എന്നിവർ ആഘോഷ കമ്മിറ്റി പ്രസിഡന്റ് ഗോവിന്ദൻ മടിക്കൈക്ക് കൈമാറി.ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വി.കുഞ്ഞിക്കണ്ണൻ, ട്രഷറർ ബി.രാഘവൻ, വാർഡ് മെമ്പർ എ.വേലായുധൻ, ആഘോഷ കമ്മറ്റി സെക്രട്ടറി ബിജു തുമ്പയിൽ, ട്രഷറർ രാജു കുളിക്കാട്, മാതൃസമിതി പ്രസിഡന്റ് ഉഷാകുമാരൻ, ഗ്രാമകേളി വാഴക്കോട് യു.എ.ഇ കൂട്ടായ്മ സെക്രട്ടറി കെ.വി.ബിനു പാലത്തിങ്കാൽ, മധു കക്കട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു. കളിയാട്ടം ആറിന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |