SignIn
Kerala Kaumudi Online
Friday, 23 October 2026 7.59 AM IST

പോക്‌സോ കേസിൽ 29 വർഷം തടവ്

pocso

തലശ്ശേരി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്ത് പീഡിപ്പിച്ച

കുണ്ടം ചാലിൽ നമീഷിന് (37) തലശ്ശേരി അതിവേഗ പോക്സോ കോടതി ജഡ്ജ്. വി.ശ്രീജ വിവിധ വകുപ്പുകളിലായി 29 വർഷം മാസം കഠിനതടവും 1,20000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 16 മാസം കഠിനതടവ് അനുഭവിക്കണം.2013 വർഷം മുതൽ സ്‌നേഹം നടിച്ച് മൊബൈൽ ഫോൺ നൽകുകയും നിരന്തരം പിന്തുടർന്ന് അടുപ്പത്തിലാക്കിയ ശേഷം വിവിധ ദിവസങ്ങളിൽ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് കതിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്. കതിരൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.കെ.ജിനേഷാണ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തത്.കൂത്തുപറമ്പ് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ.പ്രേം സദനാണ് മുഴുവൻ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി.എം.ഭാസുരി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL