SignIn
Kerala Kaumudi Online
Friday, 23 October 2026 7.06 AM IST

കാൽലക്ഷം പേർ അണിനിരന്ന റെഡ് വളണ്ടിയർ മാർച്ച് ചുവപ്പിൽ മുങ്ങി തളിപ്പറമ്പ്

cm

തളിപ്പറമ്പ് : സി.പി.എം കണ്ണൂർ ജില്ല സമ്മേളന സമാപനത്തിന്റെ പശ്ചാത്തലത്തിൽ തളിപ്പറമ്പ് നഗരം ചുവപ്പണിഞ്ഞു. മൂന്ന് ദിവസങ്ങളിലായി കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന ജില്ല സമ്മേളനത്തിന് സമാപനം കുറിച്ച് കാൽലക്ഷത്തോളം ചുവപ്പ് വളണ്ടിയർമാരാണ് മാർച്ച നടത്തിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നഗര വീഥികളെ പ്രകമ്പനം കൊള്ളിച്ച് സി.പി.എമ്മിന്റെ ശക്തി വിളംബരം ചെയ്താണ് മാർച്ച് സമാപിച്ചത്.

പൊതുജനങ്ങളെ അണിനിരത്തിയുള്ള പ്രകടനം ഒഴിവാക്കിയിട്ടും പതിനായിരങ്ങളാണ് റോഡിന്റെ ഇരു ഭാഗങ്ങളിലായി അണിനിരന്നത്.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജൻ, പി.ശ്രീമതി,കെ.കെ.ശൈലജ,സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി.ജയരാജൻ, പി.ശശി, കെ.കെ.രാഗേഷ്, ജില്ലാസെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയ നേതാക്കളാണ് മാർച്ചിന്റെ മുൻനിരയിൽ അണിനിരന്നത്. ഉണ്ടമ്പറമ്പ് മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ സീതാറാം യെച്ചൂരി നഗറിലാണ് മാർച്ച് സമാപിച്ചത്. .മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ വളണ്ടിയർമാരിൽ നിന്ന് അഭിവാദ്യം സ്വീകരിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി നാളുകൾക്ക് മുന്നേ തളിപ്പറമ്പും പരിസര പ്രദേശങ്ങളും കൊടി തോരണങ്ങളും വെളിച്ചവും കൊണ്ട് അലങ്കരിച്ചിരുന്നു. ഇന്നലെ ഉച്ച മുതൽ തന്നെ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരും പാർട്ടി സഹയാത്രികരും അനുഭാവികളും തളിപ്പറമ്പിലേക്ക് ഒഴുകിയിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പുസ്തകോത്സവത്തിലും ചരിത്ര ചിത്ര പ്രദർശന വേദിയിലും വൻ ജനത്തിരക്ക് ഉണ്ടായിരുന്നു. പൊതു സമ്മേളന വേദിയിൽ പ്രശസ്ത ഗസൽ ഗായകൻ അലോഷിയും സംഘവും അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി.

സമാപന സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL