SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

ദേശീയപാത വികസന പ്രവൃത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സി.പി.എം ജില്ലാസമ്മേളനം 

sammelanam

കണ്ണൂർ: ദേശീയപാതാ വികസനപ്രവൃത്തിയ്ക്കിടെ ഉയർന്നുവന്ന ജനകീയ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ദേശീയപാത മുറിച്ചുകടക്കാൻ വഴിയില്ലെന്നതാണ്. പ്രധാന പ്രശ്നം. ജനങ്ങളും ജനപ്രതിനിധികളും സംസ്ഥാനഭരണവും നടത്തിയ ഇടപെടലിന്റെ ഭാഗമായി ചിലയിടങ്ങളിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ ഏമ്പേറ്റ്, ധർമ്മശാല, ഒ കെ യു പി സ്‌കൂൾ എന്നിവിടങ്ങളിൽ ഇപ്പോഴും പ്രശ്നം നിലനിൽക്കുകയാണ്.

ധർമ്മശാലക്ക് നിന്ന് കണ്ണപുരത്തേക്ക് പോകുന്ന ഭാഗത്ത് നിർമ്മിച്ച ആങ്കർപാസ് മിനി വാഹനങ്ങൾക്ക് കൂടി പോകാൻ കഴിയാത്തതാണ്. എമ്പേറ്റിൽ കിലോമീറ്ററുകൾ താണ്ടി വേണം മറുഭാഗത്തേക്ക് പോകാൻ. കണ്ണൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ നടാൽ ഗെയിറ്റിൽ നിന്നും ഇടത്തോട്ട് 4 കിലോമീറ്ററോളം തലശ്ശേരിഭാഗത്തേക്ക് പോകാനാകുകയുള്ളു. ആങ്കർപാസുകൾ ആവശ്യമായ പ്രശ്നവും നിലനില്ക്കുന്നുണ്ട്. തളിപ്പറമ്പ് കീഴാറ്റൂർ വയലിലൂടെ പോകുന്ന റോഡിൽ തിട്ടയിൽ പാലത്തെ തോട് മൂടിയിട്ടാണ് കടന്നുപോകുന്നത്. വയലിലെ വെള്ളം ഒഴുകിപ്പോകുന്ന പ്രധാന തോടാണ് തിട്ടയിൽ പാലത്തിലേത്. അത് മൂടിയതിനാൽ വലിയ വെള്ളക്കെട്ടാണുണ്ടാകുന്നത്. ഇത് കൃഷിയെ കൂടി പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഏമ്പേറ്റ്, ധർമ്മശാല, ഓ കെ യു പി സ്‌കൂൾ എന്നിവിടങ്ങളിൽ ആങ്കർ ഫ്‌ളൈഓവർ സ്ഥാപിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയോട് സമ്മേളനം ആവശ്യപ്പെട്ടു.


അഴീക്കൽ തുറമുഖ നിർമ്മാണം വേഗത്തിലാക്കണം

ഉത്തര മലബാറിലെ വൻ വികസന കുതിപ്പേകുന്ന അഴിക്കൽ മലബാർ ഗ്രീൻ ഫീൽഡ് ഇന്റർ നാഷണൽ തുറമുഖത്തിന്റെ നിർമാണം വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കണ്ണൂരിലെ ഫ്‌ളൈവുഡ്, കൈത്തറി എന്നിവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഏറെ സൗകര്യമുള്ളതായിരിക്കും ഈ തുറമുഖം ഉത്തര മലബാറിന്റെ വ്യാവസായിക, വ്യാപാര, ടൂറിസം വളർച്ചയിൽ വലിയൊരു കുതിച്ചു ചാട്ടത്തിന് അവസരമൊരുക്കുന്ന പദ്ധതിയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL