
#ഇന്ന് ലോക കാൻസർദിനം
കണ്ണൂർ:ആരോഗ്യവകുപ്പ് നടത്തിയ സർവേയിൽ സംസ്ഥാനത്ത് സ്താനുർബുദ രോഗികളുടെ എണ്ണത്തിൽ രണ്ടാമതായി കണ്ണൂർ .കോഴിക്കോടിനാണ് ആദ്യസ്ഥാനം. ജില്ലയിൽ 1,873 പേർക്ക് സ്താനാർബുദവും 578 പേരിൽ സർവിക്കൽ കാൻസറുമുണ്ടെന്നാണ് കഴിഞ്ഞ ആഗസ്റ്റിൽ നടത്തിയ സർവെയിലെ കണ്ടെത്തൽ.
ജീവിത രീതിയിൽ വന്ന മാറ്റം മൂലം സ്ത്രീകളിൽ സ്തനാർബുദം വർദ്ധിച്ചതായാണ് കണക്ക്. കണ്ണൂർ മലബാർ കാൻസർ സെന്റർ അർബുദ രജിസട്രിയുടെ അടിസ്ഥാനത്തിൽ 2010 മുതൽ 2022 വരെ ഏകദേശം 56432 പേർക്കാണ് കാൻസർ ബാധിച്ചിട്ടുള്ളത്. 2010 ൽ 2254 പേര്‍ രജിസ്റ്റർ ചെയ്തത് 2022 ആയപ്പോഴേക്കും 6073 ആയി വർദ്ധിച്ചു.ചികിത്സയ്‌ക്കെത്തിയ പുരുഷൻമാരിൽ 20 ശതമാനം പേർക്കാണ് ശ്വാസകോശാർബുദം കണ്ടെത്തിയത്.
2014ലാണ് കണ്ണൂർ, കാസർകോട് ജില്ലകളെ അടിസ്ഥാനമാക്കി മലബാർ കാൻസർ സെന്റർ ജനസംഖ്യാധിഷ്ഠിത അർബുദ രജിസ്ട്രി തുടങ്ങിയത്. അർബുദ രോഗികൾ ചികിത്സ തേടുന്ന ആശുപത്രികളിൽ നിന്നും ലബോറട്ടറികളിൽ നിന്നുമുൾപ്പെടെ വിവരം ശേഖരിച്ചാണ് സർവേ മുന്നോട്ടുനീങ്ങിയത്.
കാൻസർ
#2010 മുതൽ 2022 വരെ
#56432 പേർക്ക്
#53 ശതമാനം പുരുഷന്മാർ
#47 ശതമാനം സ്ത്രീകൾ
കാൻസർ പുരുഷന്മാരിൽ
വായയിൽ 7%
ആമാശയം 6.6
നാവിൽ 5.1
എൻ.എച്ച്.എൽ. (നോൺ ഹോഡ്ജ്കിൻസ് ലിംഫോമ) 4.9
സ്വനപേടകം 4.5
മലാശയം 4.5
പ്രോസ്റ്റേറ്റ് 4.4
അന്നനാളം 3.8
കരൾ 3.6
സ്ത്രീകളിൽ
ഗർഭാശയഗള അർബുദം 7.6
അണ്ഡാശയം 6.4
വായ 4.9
ഗർഭപാത്രം 4.3
തൈറോയ്ഡ് 4.1
മലാശയം 3.9
എൻ.എച്ച്.എൽ. 3.4
വൻകുടൽ 2.9
ഒരു ലക്ഷത്തിൽ 45 പേർ സ്തനാർബുദ ബാധിതർ
കേരളത്തിലെ ഒരുലക്ഷം സ്ത്രീകളിൽ 40 മുതൽ 45 വരെ പേർ അർബുദ ബാധിതരാകുന്നതായും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. സാധാരണ 40 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കാണപ്പെടുന്നത്. അപൂർവ്വമായി 20-40 പ്രായക്കാർക്കും ഗർഭിണികൾകൾക്കും ഈ രോഗം ബാധിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് കേരളത്തിലെ 12 ജില്ലകളിലാണ് സർവേ നടത്തിയത്. 30 വയസും അതിൽ കൂടുതലുമുള്ള 7,06,275 സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ സർവ്വേയിൽ 12,093 സ്ത്രീകൾക്ക് 1.71 ശതമാനവും സ്തനാർബ്ബുദ സാദ്ധ്യതകണ്ടെത്തി.പുരുഷന്മാരിൽ ശ്വാസകോശാർബുദമാണ് കൂടുതൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |