
നീലേശ്വരം: റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് അരയേക്കർ വിസ്തൃതിയുള്ള 50 കാറുകൾ നിർത്തിയിടാൻ കഴിയുന്ന പാർക്കിംഗ് സൗകര്യം ഒരുക്കുന്നു. കൊന്നക്കാട് വെള്ളരിക്കുണ്ട്, ഭീമനടി ചിറ്റാരിക്കാൽ, പരപ്പ എടത്തോട്, കാലിച്ചാനടുക്കം, ചോയ്യങ്കോട്, മടിക്കൈ തുടങ്ങി നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ മലയോര ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ഇത്. പാർക്കിംഗ് സൗകര്യത്തിന്റെ അഭാവം നീലേശ്വരം റെയിൽവേ ഡെവലപ്പ്മെന്റ് കളക്റ്റീവ് ഭാരവാഹികൾ കഴിഞ്ഞ വർഷം സ്റ്റേഷൻ സന്ദർശിച്ച പാലക്കാട് ഡിവിഷണൽ മാനേജർ അരുൺ കുമാർ ചതുർവേദിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഒരു വർഷത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നായിരുന്നു അന്ന് അദ്ദേഹം മറുപടി നൽകിയത്. പാലക്കാട് ഡിവിഷൻ കമേർഷ്യൽ വിഭാഗം പാർക്കിംഗ് സമുച്ചയം നിർമ്മാണത്തിന് മുന്നോടിയായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |