
കാസർകോട്: വീട്ടിൽ സൂക്ഷിച്ച 2.034 കിലോ കഞ്ചാവുമായി കോയിപ്പാടി ബല്ലംപാടിയിലെ ബി.അബ്ദുല്ലയെ(50) കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. പ്രശോഭും സംഘവും പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.മുരളി , സി കെ.വി.സുരേഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ കെ.നൗഷാദ് , പ്രശാന്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.മഞ്ജുനാഥൻ , സോനു സെബാസ്റ്റ്യൻ, കെ.സതീശൻ , വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ്, കെമു ടീമിലെ പ്രിവന്റീവ് ഓഫീസർ സതീശൻ നാലുപുരക്കൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് നിതീഷ് വൈക്കത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മഹേഷ് എന്നിവർ പരിശോധക സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |