
തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ കാനത്ത് ശിവക്ഷേത്രത്തിൽ വാർഷിക മഹോത്സവം ഇന്നും നാളെയുമായി ആഘോഷിക്കും .ഇന്ന് വൈകുന്നേരം 6 മണിക്ക് ദീപാരാധനാ, നിറമാല. ഏഴരക്ക് തിരുവത്താഴപൂജ. തുടർന്ന് ഭക്തിഗാനാലാപനം. എട്ടര മുതൽ ജി. എം കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. പത്തിന് രാവിലെ 7 മണിക്ക് നാരായണീയ പാരായണം . എട്ടിന് ആനപ്പുറത്ത് ശീവേലി. പത്തരക്ക് നവക കലശാഭിഷേകം, പ്രസാദ വിതരണം. ഉച്ചക്ക് 12 മണി മുതൽ അന്നദാനം. വൈകുന്നേരം 3ന് പയ്യന്നൂർ പഞ്ച വാദ്യസംഘത്തിന്റെ തായമ്പക. നാലിന് ആനപ്പുറത്ത് എഴുന്നള്ളത്തുംതിടമ്പ് നൃത്തോത്സവവും. സന്ധ്യക്ക് 7ന് നിറമാല, രാത്രി 8ന് ശ്രീഭൂതബലി, ആനപ്പുറത്ത് എഴുന്നള്ളിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |