
പയ്യന്നൂർ: താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനായനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക
ക്യാമ്പയിൽ കുഞ്ഞിമംഗലംവി. ആർ. നായനാർ സ്മാരക വായനശാലയിൽ ടി.ഐ. മധുസുദനൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു . എം .പ്രസാദ് പുസ്തക പരിചയം നടത്തി. പെരളം എ.കെ. ജി. സ്മാരക വായനശാലയിൽ സംഘടിപ്പിച്ച കാമ്പയിൻ ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. ബാലചന്ദൻ എരവിലിന്റെ പുസ്തകം
ടി. നയന പരിചയപ്പെടുത്തി.രാമപുരം വായനശാലയിൽ ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.എം.നാരായണൻ മാസ്റ്റർ പുസ്തക പരിചയം നടത്തി.കൊട്ടില സർഗ്ഗ ചേതന, കുന്നരു ടാഗോർ വായനശാല , ഏഴിലോട് എ.കെ. ജി. തുടങ്ങിയ വായനശാലകളിലും കാമ്പയിൻ നടന്നു.താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ആറ് മാസക്കാലമായി 15000 ത്തോളം വേദികളിലായാണ് പുസ്തക പരിചയം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |