SignIn
Kerala Kaumudi Online
Friday, 23 October 2026 4.59 PM IST

നെരുവമ്പ്രം പുല്ലാഞ്ഞിയട അംഗൻവാടി റോഡ് ഉദ്ഘാടനം

photo-

പഴയങ്ങാടി: കല്യാശ്ശേരി നിയോജകമണ്ഡലത്തിൽ പെട്ട ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രം പുല്ലാഞ്ഞിയട അംഗൻവാടി റോഡിന്റെ ഉദ്ഘാടനം എം.വിജിൻ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. 363 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ടാറിംഗും ഷോൾഡർ കോൺക്രീറ്റിനുമായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയാണ് അനുവദിച്ചത്. പഞ്ചായത്ത് അംഗങ്ങളായ കെ.വി.രാജൻ , എൻ.ഗോവിന്ദൻ, കെ.രജീഷ്, ഉഷ പ്രവീൺ, പി.സജിത, കെ.പി.മോഹനൻ, കെ.വി. സന്തോഷ്, എം.കെ.സുകുമാരൻ എന്നിവർ സംസാരിച്ചു. മുൻ പഞ്ചായത്ത് അംഗം കെ.പി.മനോജ് സ്വാഗതവും പി.കെ.രാമദാസൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL