SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

പോരാട്ടങ്ങളുടെ ചരിത്രം പറയും കണ്ടോന്താറിലെ ബ്രിട്ടീഷ് തടവറ

ph-1-

കണ്ണൂർ : ബ്രിട്ടീഷ് ഭരണ കാലത്തെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ധീര സ്മരണകളുണർത്തുന്ന കണ്ണൂർ പയ്യന്നൂർ കണ്ടോന്താർ ജയിലും പുരാവസ്തു മ്യൂസിയവും കാണാൻ സന്ദർശകരേറുന്നു .114 വർഷത്തെ പഴക്കമുള്ള ഈ തടങ്കൽ പാളയം സ്ഥാപിച്ചത് 1911 ലാണ്. ഇന്ന് പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ജയിലിൽ ഒരുക്കിയ മ്യൂസിയത്തിലെ രേഖകൾ ഈ ചരിത്രമെല്ലാം സന്ദർശകർക്ക് മുന്നിൽ വിശദീകരിക്കുന്നു.

അക്കാലത്ത് മലയോര പ്രദേശങ്ങളിൽ അറസ്റ്റിലാകുന്നവരെ വണ്ണാത്തിപുഴയിലൂടെ തോണി വഴി പെരുമ്പയിലെത്തിച്ചാണ് പയ്യന്നൂർ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചിരുന്നത്.മജിസ്ട്രേറ്റിന് മുന്നിലെത്തിക്കുന്നതുവരെ കുറ്റക്കാരെ പാർപ്പിച്ചിരുന്നത് ഈ ജയിലിലായിരുന്നു. വാഹനങ്ങളുടെ കുറവ് മൂലം സമരഭടന്മാരെ പയ്യന്നൂരിൽ എത്തിക്കുന്നത് ബ്രിട്ടീഷ് പൊലീസിന് എളുപ്പമായിരുന്നില്ല.ഇതിന് ബ്രിട്ടീഷുകാർ കണ്ടെത്തിയ മാർഗമായി കണ്ടോന്താറിലെ ഈ ഇരുട്ടുമുറി.ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കണ്ടോന്താർ ജയിൽ താൽക്കാലിക സെല്ലായി ബ്രിട്ടീഷ് പൊലീസ് ഉപയോഗിച്ചിരുന്നു.

ചരിത്രം ഇവിടെ രേഖപ്പെടുത്തപ്പെടുന്നു
ജയിലിനോട് ചേർന്നുള്ള പുരാവസ്തു മ്യൂസിയത്തിൽ അടിമകച്ചവടം,നെല്ലെടുപ്പ് ,കള്ളുഷാപ്പ് സമരം തുടങ്ങി കണ്ടോന്താർ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിന് പുറമെ പഴയ കാലത്ത് ഉപയോഗിച്ച് വന്നിരുന്ന കലപ്പ,മണ്ണെണ്ണ വിളക്ക്,വലിയ മൺ ഭരണി,കൽച്ചട്ടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.കണ്ടോന്താർ ജയിലിന്റെ ചരിത്രത്തിലൂടെ ഈ പ്രദേശത്തെ മൊത്തം രാഷ്ട്രീയ-സാംസ്കാരിക ചരിത്രവും ദൃശ്യവത്ക്കരിക്കുന്ന വീഡിയോയയും മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.ജീർണാവസ്ഥലായിരുന്ന കെട്ടിടത്തിന്റെ സംരക്ഷണപ്രവൃത്തി പൂർത്തിയാക്കിയത് 2018ലായിരുന്നു. നാട്ടുകാരനായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ 2021ലാണ് പുരാവസ്തു മ്യൂസിയം സ്ഥാപിച്ചത്.

നൂറ്റാണ്ടു പിന്നിട്ടിട്ടും ഇളകാത്ത വാതിലുകൾ,ജനാലകൾ

കല്ലു കെട്ടി ഓടുമേഞ്ഞ ഇരുമുറികയായിരുന്നു ജയിൽ.അന്ന് സ്ഥാപിച്ച ഇരുമ്പു ജനാലകളും വാതിലുകളും നൂറ്റാണ്ട് കഴിഞ്ഞിട്ടും കോട്ടം തട്ടാതെ ഇന്നുമുണ്ട്. കാലപ്പഴക്കത്താൽ നേരത്തെയുണ്ടായിരുന്ന മേൽക്കൂര നാശോന്മുഖമായിരുന്നു. ഇതിനെ പുതുക്കിയാണ് മ്യൂസിയം സജ്ജീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL