SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

ജില്ലാ കൺവെൻഷൻ,യാത്രയയപ്പ്

pricipalforum-convention

കാഞ്ഞങ്ങാട്: ജില്ലയിലെ പ്രിൻസിപ്പൽ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ ഫോറം കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷനും യാത്രയയപ്പും ഹയർ സെക്കൻഡറി വിഭാഗം കണ്ണൂർ ആർ.ഡി ആർ.രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് ഡോ.മെന്റലിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ ജില്ലയിൽ നിന്നും റിട്ടയർ ചെയ്യുന്ന പ്രിൻസിപ്പൽമാർക്ക് യാത്രയപ്പ് നൽകി. ടി.പി.മുഹമ്മദലി, എം.കെ.ദീപ ,കെ.കെ.ഷാജു ,എം.രാജീവൻ , എ.ശ്യാമള, എ.രത്നാവതി, പി. ഈശ്വരൻ നമ്പൂതിരി, പി.പി.സുധ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.പി.മോഹനൻ ,എ.കെ.വിനോദ് കുമാർ , ഡോ.എ.വി. സുരേഷ് ബാബു, ഡോ.ടി.ഗീത എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ സി വി അരവിന്ദാക്ഷൻ സ്വാഗതവും സെക്രട്ടറി ടി.വി.വിനോദ് കുമാർ നന്ദിയും പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL