
പാനൂർ:പാട്യം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി. കതിരൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പോത്ത് സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ, കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നരോത്ത്, കൂത്തുപറമ്പ് റെയിഞ്ച് എക്സൈസ് ഓഫീസർ എം.ജിജിൻ കുമാർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് എൻ.സുധീർ ബാബു., സ്കൂൾ പ്രിൻസിപ്പാൾ ജാനകി ടീച്ചർ, വാർഡ് മെമ്പർ ടി.സുജാത, എന്നിവർ പങ്കെടുത്തു.പാട്യം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപിക ബിന്ദു പതാക ഉയർത്തി. സ്റ്റുഡൻസ് പൊലീസ് കേഡറ്റ് കണ്ണൂർ ജില്ല അഡീഷണൽ നോഡൽ ഓഫീസർ കെ.രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ എസ്.പി.സി കേഡറ്റുകൾക്ക് മൊമെന്റോ വിതരണം ചെയ്തു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |