
മാത്തിൽ: കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ജീവിതമാണ് ലഹരി... ലഹരിയല്ല ജീവിതം എന്ന പദ്ധതിയുടെ ഭാഗമായി മാത്തിൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ക്വിസ് മത്സര വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. മാത്തിൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കാങ്കോൽ ആലപ്പടമ്പ് ഗ്രാമ പഞ്ചായത്തംഗം കെ.പങ്കജാക്ഷന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം എം.രാഘവൻ സമ്മാന വിതരണം നടത്തി.
ഹൃദ്യ രാജേഷ്, ദേവദത്തൻ, ടി.കെ.മാളവിക എന്നിവർ യഥാക്രമം ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ നേടി.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മധുസൂദനൻ മെട്ടമ്മൽ, പബ്ലിക്ക് ഹെൽത്ത് നഴ്സ് എം.പ്രിയാ ദേവി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി.ജയപ്രകാശ്, സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമണി, എം.എൽ.എസ്.പി. ടി.പി.ഷിജിന, സ്കൂൾ എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓഡിനേറ്റർ അപർണ്ണ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |