SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 AM IST

വിജിലൻസ് റെയ്ഡിൽ പി.കെ.രാഗേഷ് 'പിടിച്ചെടുത്തത് വീട്ടിൽ ചട്ടി വാങ്ങിയതിന്റെ രേഖ"

pk-ragesh

കണ്ണൂർ: വീട്ടിൽ ചട്ടി വാങ്ങിയതിന്റേയും എട്ട് വർഷം മുൻപ് ടി.വി മാറ്റി വാങ്ങിയതിന്റേയുമടക്കമുള്ള രേഖകളാണ് വീട്ടിൽ നിന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തെന്ന് കോർപ്പറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി.കെ.രാഗേഷിന്റെ പരിഹാസം.കൂട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ലോകായുക്തക്കും മുമ്പാകെ നൽകിയ കണക്കും ഉദ്യോഗസ്ഥർ എടുത്തിട്ടുണ്ടെന്നും മുൻ ഡെപ്യൂട്ടി മേയർ പറഞ്ഞു.

അനധികൃതസ്വത്ത് സമ്പാദനക്കേസ് രജിസ്റ്റ‌ർ ചെയ്തതിന് പിന്നാലെ പി.കെ.രാഗേഷിന്റെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ മുതലാണ് കോഴിക്കോട് വിജിലൻസ് സെൽ എസ്.പി കെ.പി അബ്ദുൾറസാഖിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്. ആറുമണിക്കൂർ നീണ്ട റെയ്ഡിൽ ചില നിർണായക രേഖകൾ ലഭിച്ചതായി വിജിലൻസ് സംഘം സൂചന നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് വിജിലൻസ് റെയ്ഡിനെതിരെ പി.കെ.രാഗേഷ് രംഗത്തുവന്നത്.
അനധികൃതമായി എന്തെങ്കിലും സമ്പാദിച്ചുവെന്നോ രേഖകളിൽ തട്ടിപ്പ് നടത്തിയെന്നോ ഉള്ള യാതൊരു ചോദ്യങ്ങളും വിജിലൻസ് തന്നോട് ഇതുവരെ ചോദിച്ചിട്ടില്ലെന്നും രാഗേഷ് പറഞ്ഞു.താൻ കൊടുത്തതിന് അപ്പുറത്തേക്ക് എന്തെങ്കിലും കണ്ടെത്താനും വിജിലൻസിന് സാധിച്ചിട്ടില്ല.തങ്ങൾ അത് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിജിലൻസ് പറയുന്നത്.വ്യക്തിപരമായും രാഷ്ട്രീയ പരമായും തേജോവധം ചെയ്യാൻ 2020 ലെ തിരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയതാണ് ഈ പരിശോധന എന്ത് രേഖകളാണ് കണ്ടെത്തിയതെന്നു കൂടി വിജിലൻസ് പറയണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.

'ചേട്ടൻവാവ അനിയൻ വാവ കളി "

കണ്ണൂരിൽ സി.പി.എം ചേട്ടൻ വാവയും കോൺ്രസിന്റെ ചില ഗ്രൂപ്പുകൾ അനിയൻവാവയും കളിയിലാണ്.തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ചിലർ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള പരിശ്രമത്തിലാണ്.അവർക്കെതിരെ കൊടുത്ത വിജിലൻസ് അന്വേഷണം എങ്ങനെ മുടക്കാനും അവർക്കെതിരെയുള്ള രേഖകൾ തന്റെ കൈയിൽ നിന്നും എടുക്കുന്നതിനും കൂടി വേണ്ടിയായിരിക്കാം വിജിലൻസിനെ അയച്ചിരിക്കുന്നത്.ബാങ്ക് അക്കൗണ്ടുകൾ പരസ്യപ്പെടുത്താൻ താൻ തയ്യാറാണ്.ഉദ്യോഗസ്ഥരുൾപ്പെടെ തനിക്കെതിരെ നിൽക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും രാഗേഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL