
കാസർകോട്:കള്ള് ചെത്ത് തൊഴിലാളി യൂണിയൻ കാസർകോട് ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.മണിമോഹനൻ ഉദ്ഘാടനം ചെയ്‌തു.ചടങ്ങിൽ ടി.കുട്ട്യൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ജോസ് പതാലിൽ ,പി.കെ.രാമചന്ദ്രൻ ,കെ.മധു, സി.ടി.കൃഷ്ണൻ ,ചിത്രഭാനു ,കെ.രവി എന്നിവർ നേതൃത്വം നൽകി. ജില്ലാ കോർഡിനേറ്റർ പി.വി.സുരേഷ് സ്വാഗതം പറഞ്ഞു. മുഴുവൻ കള്ള് ഷാപ്പുകൾ തുറന്ന് പ്രവർത്തിപ്പിച്ച് തൊഴിലാളികൾക്ക് തൊഴിലും വരുമാനവും ലഭ്യമാകാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുക ,ലൈസൻസികൾ മുന്നോട്ടുവരുന്നില്ലെങ്കിൽ അതാത് ഷാപ്പുകളിലെ തൊഴിലാളി കമ്മിറ്റികൾക്ക് ഷാപ്പുകൾ നടത്തുന്നതിനുള്ള നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |