
തൃക്കരിപ്പൂർ: സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ചെറുകിട വ്യാപാരികളുടെ തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക, ഹരിതകർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് യൂസർഫീ പിരിക്കുന്നത് നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി തൃക്കരിപ്പൂർ യൂണിറ്റ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച്.അബ്ദുൾറഹിം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് എ.ജി.നൂറുൽഅമിൻ അദ്ധ്യക്ഷത വഹിച്ചു സി.കൃഷ്ണൻ,ഫായിസ് കവ്വായി കെ.വി.കൃഷ്ണ പ്രസാദ്,വനിതാവിംഗ് പ്രസിഡന്റ് കെ.വി. വസന്ത,ഇ.രാധ,എന്നിവർ സംസാരിച്ചു .ജനറൽ സിക്രട്ടറി എം.അബ്ദുൾ റഷിദ് സ്വാഗതം പറഞ്ഞു.വി.പി.ഗോപലകൃഷ്ണൻ,എസ്.അബ്ദുൾറഹിമാൻ,എ.കുഞ്ഞിക്കണ്ണൻ,പി.പി.അബ്ദുൾനാസർ,കെ.ആരിഫ്,കെ.രുഗ്മിണി,എം.മാലതി,എൻ.കുഞായിഷ,സി.വിജയൻഎന്നിവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |