SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

പയ്യന്നൂർ കോളേജിൽ കെമിസ്ട്രി ദേശീയ ശിൽപശാല

silpasala

പയ്യന്നൂർ: പയ്യന്നൂർ കോളേജ് കെമിസ്ട്രി വിഭാഗവും പ്രൊഫ.കെ.ടി.കെ ഫൗണ്ടേഷനും സംയുക്തമായി "സൗന്ദര്യ വർദ്ധക വസ്തുക്കളിലെ രസതന്ത്രം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ ശില്പശാല മംഗലാപുരം യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.ഡി.ജഗദീഷ് പ്രസാദ് ഉദ്‌ഘാടനം ചെയ്തു. പ്രൊഫ.കെ.ടി.കെ.ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ.വൈ.വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്മെന്റ് പ്രസിഡന്റ്‌ കെ.കെ.സുരേഷ്‌കുമാർ, പ്രിൻസിപ്പൽ ഡോ.വി.എം.സന്തോഷ്‌, ഡോ.വി.പ്രകാശ്, ഡോ.കെ.കെ.ഗോപിക , കെ.പി.ശ്രുതി, എ.എം.വിജേഷ് സംസാരിച്ചു.കെമിസ്ട്രി ബിരുദ വിദ്യാർത്ഥികൾക്കായി 1986-89 വർഷ ബിരുദ ബാച്ച് നൽകി വരുന്ന സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. വിവിധ സെഷനുകളിൽ ഡോ.ജഗദീഷ് പ്രസാദ്, ഡോ.ഗീത പിന്റോ (സെന്റ് ആഗ്നസ് കോളേജ്, മംഗലാപുരം) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.സോപ്പ്, ലിപ്സ്റ്റിക്, സൺസ്‌ക്രീൻ ലോഷൻ, മോയിസ്റ്റാറൈസിംഗ് ക്രീം തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളുടെ പ്രായോഗിക പരിശീലനത്തിൽ ഡോ.കെ.വി.സുജിത് , ഡോ.രഹാന അമീൻ, ഡോ.മഞ്ജു ആർ.നാഥ്, എം.കെ.രഞ്ജുഷ, ഡോ.വി.കെ.നിഷ , ഡോ.എൻ.ആരാധന എന്നിവർ വിവിധ സെഷനുകൾ നിയന്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL