
പയ്യന്നൂർ: കുട്ടികളിൽ ശുചിത്വ മാലിന്യ സംസ്കരണ അവബോധം ഉണ്ടാക്കുകുന്നതിനായി മാലിന്യമുക്തം നവകേരളം സ്വച്ഛതാ ഹി സേവ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത ചിത്രപ്രദർശനവും ബോധവത്ക്കരണ ക്ലാസും അന്നൂർ യു.പി സ്കൂളിൽ നടന്ന പരിപാടി ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.പി.സമീറ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ വൈ.പി.ഹൃദ്യമോൾ ഹരിന്ദ്രൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ.ശ്യാംകൃഷ്ണൻ ശുചിത്വ ക്ലാസെടുത്തു. പുനരുപയോഗ സാദ്ധ്യമായ സാധനങ്ങൾ കൊണ്ട് നിർമ്മിച്ച വേസ്റ്റ് ടു ആർട് വസ്തുക്കൾ സി.നളിനി പരിചയപ്പെടുത്തി. കൗൺസിലർ പി.വി.സുഭാഷ്, ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ എൽന ജോസഫ്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.സീമ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |