SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 PM IST

കുതിരയോട്ടത്തിന് പന്ത്രണ്ടുകാരി നൈഷ മിന്നും താരം

nysha

തലശ്ശേരി: കേവലം പത്തുമാസത്തെ പരിശീലനം കൊണ്ട് അപകടകരമായ കുതിരയോട്ടത്തിൽ മിന്നുംതാരമായിരിക്കുകയാണ് മുഴുപ്പിലങ്ങാട് സ്വദേശിയായ കേണൽ വിതുൻമോഹന്റെ മകൾ നൈഷ എന്ന പന്ത്രണ്ടുകാരി. ദേശീയ ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ ഉന്നതഗ്രേഡായ ജെ.എൻ.ഇ.സി കൈവരിച്ചതടക്കം ഒട്ടേറെ നേട്ടങ്ങൾ ഇതിനകം ഈ പെൺകുട്ടി കൈവരിച്ചുകഴിഞ്ഞു.

മേജർ(റിട്ട.) ചാത്തമ്പള്ളി പി.പി.മോഹനന്റെ ചെറുമകൾ കൂടിയായ നൈഷയ്ക്ക് കുതിരസവാരിയോടുള്ള ഇഷ്ടമാണ് ഏറെ പ്രയത്നം ആവശ്യമായ കുതിരയോട്ടത്തിലെത്തിച്ചത്. 2023 ഡിസംബറിൽ ജോധ്പൂരിലെ കൊണാർക്ക് കുതിരസവാരി പരിശീലന നോഡിൽ മുൻ പരിചയമില്ലാതെയാണ് നൈഷ തുടക്കം കുറിച്ചത്. തുടർച്ചയായ പരിശീലനം കൊണ്ട് പിന്നാലെ വന്ന ഒട്ടേറെ മത്സരങ്ങളിൽ നൈഷയ്ക്ക് സ്വന്തമായി.

2023ൽ നടന്ന ബാംഗ്ലൂർ കുതിരസവാരിയിൽ രണ്ട് സ്വർണ്ണ മെഡലുകളാണ് നൈഷ സ്വന്തമാക്കിയത്. 2024 ഫെബ്രുവരിയിൽ ജോധ്പൂരിലെ മാർവാറിൽ നടന്ന മത്സരത്തിൽ വെള്ളിയും പിന്നാലെ ജയ്പൂരിലെ റിസാല ഹോഴ്സ് ഷോയിൽ ഒരു സ്വർണ്ണവും മൂന്ന് വെള്ളിയും നൈഷ സ്വന്തം ഷോക്കേസിലെത്തിച്ചു. ഒക്ടോബറിൽ ജയ്പൂരിൽ നടന്ന ദേശീയ യോഗ്യതാ മത്സരത്തിലും മികവ് കാട്ടി. ഡൽഹി കന്റോൺമെന്റിൽ ഒക്ടോബറിൽ നടന്ന ജെ.എൻ.ഇ.സി 2024 ദേശീയ യോഗ്യതാ മത്സരത്തിലും ഈ പെൺകുട്ടി മിന്നി. ഡൽഹിയിലെ ബിജ്വാസനിൽ ഒക്ടോബറിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്കും നൈഷ യോഗ്യത നേടിയിട്ടുണ്ട്.

നൈഷയുടെ മെഡലുകൾ

2023 ബാംഗ്ലൂർ കുതിരസവാരി മത്സരം 2 സ്വർണം

2024 ഫെബ്രുവരി ജോധ്പൂർ 1വെള്ളി

2024 ജയ്പൂർ റിസാല ഹോഴ്സ് ഷോ 1 സ്വർണം,​ 3 വെള്ളി

2024 ഒക്ടോബർ ഡൽഹി ജെ.ൻ.ഇ.സി യോഗ്യതാമത്സരം

ചിത്രവിവരണം:നൈഷ വിതുൻ കുതിര സവാരിയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL